GeneralLatest NewsTV Shows

സ്വകാര്യത പോലുമില്ലാതെയാണ് പ്രണയിച്ചത്; നടി പേളി

എന്റെ ഫോണിലെടുത്ത ഞങ്ങളുടെ ആദ്യ സെൽഫിക്ക് ഒരു വയസ് തികയുന്നു

ആരാധകര്‍ ആഘോഷിച്ച പ്രണയമായിരുന്നു അവതാരകയും നടിയുമായ പേളിയുടെയും നടന്‍ ശ്രീനിഷിന്റെയും. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ആരംഭിച്ച പ്രണയം ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും കേട്ടിരുന്നു. ബിഗ്ബോ‌സില്‍ നിന്നും പുറത്തു വന്നതിനു ശേഷം കുടുംബക്കാരുടെ സമ്മതത്തോടെ മേയ് മാസത്തില്‍ വിവാഹിതരായ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം അവർ ആദ്യമായ് ഒന്നിച്ചെടുത്ത സെൽഫി പങ്കു വച്ചിരുന്നു . ഒരുവർഷമായി ആ ചിത്രമെടുത്തതെന്നു പറഞ്ഞായിരുന്നു പേളി ചിത്രം പങ്കു വച്ചത് .

ഇങ്ങനെയാണ് പേളിയുടെ വാക്കുകൾ – ”എന്റെ ഫോണിലെടുത്ത ഞങ്ങളുടെ ആദ്യ സെൽഫിക്ക് ഒരു വയസ് തികയുന്നു. ഞങ്ങൾ ഫോണിൽ ചാറ്റ് ചെയ്യാതെയാണ് പ്രണയത്തിലായത് . ഫോണിലൂടെ നീണ്ട സംഭാഷണങ്ങളുമുണ്ടായില്ല. പാർക്കിലോ ബീച്ചലോ പോയില്ല.സ്വകാര്യതയുടെ ആഡംബരത്തിലുമല്ല ഞങ്ങൾ പ്രണയത്തിലായത് . കൽക്കരി ഖനികളിലും വജ്രം കാണപ്പെടും . ഇന്ന് നമ്മുടെ സ്നേഹം വജ്രം പോലെ തിളങ്ങുന്നു .”

shortlink

Related Articles

Post Your Comments


Back to top button