
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 41 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments