ദിലീപിനൊപ്പം ചേര്‍ന്ന് മലയാള സിനിമയില്‍ വലിയ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി, ‘സിഐഡി മൂസ’ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് മേക്കര്‍ എന്ന പ്രസിദ്ധി നേടിയ സംവിധായകനാണ് ജോണി ആന്റണി. പിന്നീടു ‘തുറുപ്പുഗുലാന്‍’ പോലെയുള്ള നിരവധി ഹിറ്റുകള്‍ ഒരുക്കിയ ജോണി ആന്റണി സിനിമാ സംവിധാന രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു, അഭിനയ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം ജോണി ആന്റണി ക്യാമറയുടെ പിന്നിലേക്ക് സംവിധായകന്റെ റോള്‍ അണിയാതെ പുതിയ കഥാപാത്രങ്ങളായി നല്ല നടനിലേക്കുള്ള വേഷ പകര്‍ച്ച നടത്തുകയായിരുന്നു.
ഇപ്പോഴിതാ വന്‍ പ്രോജക്റ്റുമായി ജോണി ആന്റണി ഫിലിം മേക്കര്‍ എന്ന നിലയില്‍ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ്. ജോണി ആന്റണി ആദ്യമായി മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്, നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച സച്ചിയാകും സിനിമയ്ക്ക് സ്ക്രീന്‍ പ്ലേ ഒരുക്കുക. മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് സംവിധാകര്ക്കൊപ്പവും വര്‍ക്ക് ചെയ്ത മോഹന്‍ലാല്‍ ജോണി ആന്റണിക്കൊപ്പം ആദ്യമായിട്ടാണ് കൈകോര്‍ക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഡ്രാമ’ അടുത്തിടെ ഇറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ജോണി ആന്റണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.
മോഹന്‍ലാലുമായി ചേര്‍ന്ന് നേരത്തെയും ജോണി ആന്റണി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ നടക്കാതെ പോയ ആ പ്രോജക്റ്റിനു പകരമായി മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുകയാണ് ഇരുവരും.
Post Your Comments