താരപുത്രി എന്നാ ലേബലില്‍ മലയാള സിനിമയിലേയ്ക്ക് എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാറിന്റെയും മേനകയുടെയും മകൾക്ക് മലയാളസിനിമ കൈനിറയെ കിട്ടില്ലേ… എന്നായിരുന്നു പലരും പറഞ്ഞത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ വെള്ളിത്തിര കീഴടക്കാന്‍ എത്തിയ ഈ സുന്ദരി ഇന്നും തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ താര റാണിയായി വിലസുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയ താരം ആദ്യകാലങ്ങളിൽ സ്വന്തത്രമായി തീരുമാനമെടുക്കൽ വലിയ ടെൻഷൻ ഉണ്ടാക്കിയിരുന്നുവെന്ന് പങ്കുവച്ചു.
read also:‘നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല’ തിരികെ വരൂ ബാലൂ
” ഒന്നും അറിയില്ല. എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയിരുന്നു. ഇപ്പോൾ ശരിയും തെറ്റും തിരിച്ചറിയാം. നമുക്കു മുന്നിലിരിക്കുന്നവരുടെ സ്വഭാവവും ലക്ഷ്യവും തിരിച്ചറിയാൻ തുടങ്ങി. മൂന്നു നാലു വർഷം കൊണ്ടാണ് എല്ലാം ശരിയായത്. സ്വന്തമായി തീരുമാനമെടുക്കാൻ പറ്റണം, ഒറ്റയ്ക്ക് ജീവിക്കണം ഇതൊക്കെ പണ്ടേയുള്ള ആഗ്രഹമാണ്. ഇപ്പോഴാണത് നേടിയത്. ഒറ്റയ്ക്കു താമസിക്കുന്നതോടെ കൂടുതൽ ഉത്തരവാദിത്വം ഉള്ള ആളാകും. ഒരു കുടുംബത്തിന്റെ ‘നാഥി.’ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ടെൻഷനൊന്നും അച്ഛനും അമ്മയ്ക്കും ഇല്ല..” താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
read also:പ്ലാസ്റ്റിക് സര്‍ജറി പരാജയമായെന്ന് പറഞ്ഞവർക്ക് മറുപടിയുമായി ബോളിവുഡ് നടി; കൊയ്‌ന മിത്ര
ലക്ഷ്വറി ഇല്ലാതെയാണ് തങ്ങളെ അച്ഛൻ വളർത്തിയതെന്നും സാധാരണ കുട്ടികളെ പോലെ മതി എന്നാണു അവര്‍ പറഞ്ഞിരുന്നതെന്നും കൂട്ടിച്ചേര്‍ത്ത താരം അതുകൊണ്ട് പണം അനാവശ്യമായി ചെലവാക്കാൻ തനിക്കും മടിയാണെന്നു വ്യക്തമാക്കി
Leave a Comment