![](/movie/wp-content/uploads/2019/10/2as2.jpg)
ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ‘നോ ടൈം ടു ഡൈ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പരയിൽ ഡാനിയല്‍ ക്രേഗ് ആണ് നായകനായി എത്തുന്നത്. റമി മലേക് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്നാണ് നായകൻ ഡാനിയല്‍ ക്രേഗ് പറയുന്നു.
മുമ്പ് ചെയ്‍തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. കരിയറിലെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി- ഡാനിയല്‍ ക്രേഗ് പറയുന്നു. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Post Your Comments