![](/movie/wp-content/uploads/2019/10/2as20.jpg)
അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് പ്രധാനമായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഗാനരചന സന്തോഷ് വര്‍മ്മ. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.
സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്മാന് തന്റയെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന് ലാല്‍ജോസും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments