GeneralKollywoodLatest News

കയ്യിലെ കത്തി ശാലിനിയുടെ കൈ തണ്ടയില്‍ വലിയ മുറിവുണ്ടാക്കി; ആ കുറ്റബോധം പിന്നീട് പ്രണയമായി!! താരദമ്പതിമാരുടെ പ്രണയകഥ

പരീക്ഷ എഴുതി തീര്‍ത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി.

ഒരുകാലത്ത് മലയാള സിനിമയില്‍ താര സുധാരിയായി നിറഞ്ഞു നിന്ന നടിയാണ് ശാലിനി. തമിഴകത്തെ സൂപ്പര്‍താരം അജിത്തിന്റെ ജീവിത പങ്കാളി ആയതോടെ സിനിമയില്‍ നിന്നും പിന്മാറിയ ശാലിനി ഇന്നും ആരാധകരുടെ പ്രിയതാരമാണ്. അജിത്തിന്റെയും ശാലിനിയുടെയും പ്രണയ വിവാഹമായിരുന്നു. ആ പ്രനയത്തിലെയ്ക്ക് എത്തിയത് ഒരു കുറ്റബോധവും. അതിനെക്കുറിച്ച് അജിത്‌ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്.

read also: സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ; ആനി

അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല. പ്ലസ് ടു പരീക്ഷയായിരുന്നു താരത്തിന്റെ ലക്‌ഷ്യം. പരീക്ഷയ്ക്ക് മുന്‍പ് ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ശാലിനി സംവിധായകനെ അറിയിച്ചു. എന്നാല്‍ ശരണ്‍ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു.

read also: ഇത്തരം വേഷങ്ങൾ ചെയ്യുമ്പോൾ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എടാ പോടാ വിളിക്കാം ; സായ്കുമാര്‍

പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞത് , ‘ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.’ പരീക്ഷ എഴുതി തീര്‍ത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button