തമിഴ് നടൻ സിദ്ധാര്‍ഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രംഗത്ത്. അമേരിക്കൻ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഡൽഹിയിലെ അവിസ്മരണീയമായ സ്വീകരണം എന്ന കുറിപ്പോടെയായിരുന്നു മോദിയുടെ ട്വീറ്റ്. ഇതിന് മറുപടിയയാണ് സിദ്ധാര്‍ഥ് എത്തിയത്. ബിരിയാണി കൊടുത്താലും ആളുകൂടുമെന്നായിരുന്നു താരത്തിന്റയെ ട്വീറ്റ്.
‘പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ (മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അമരീഷ് പുരിയുടെ പ്രശസ്തമായ ഒരു സംഭാഷണം). ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്- സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.’
Post Your Comments