ലജ്ജാവതിക്ക് ശേഷം കേരളക്കരയില്‍ ഏറ്റവും കൂടുതല്‍ തരംഗമുണ്ടാക്കിയ ഫാസ്റ്റ് സോംഗായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മടെ ജിമിക്കി കമ്മല്‍ എന്റെ അച്ഛന് കട്ടോണ്ട് പോയി എന്ന ഗാനം. വിനീത് ശ്രീനിവാസന് പാടിയ ഹിറ്റാക്കിയ ഈ ഗാനത്തിന്റെ കഥ വിനീത് ശ്രീനിവാസന് തന്നെ വീണ്ടും പറയുകയാണ്.
ജിമിക്കി കമ്മല്‍ ഗാനം ട്യൂണ്‍ ചെയ്യുമ്പോള്‍ തന്നെ എനിക്കൊരു സ്പാര്‍ക്ക് തോന്നിയിരുന്നു, പിന്നീട് സ്റ്റുഡിയോയില്‍ പാടിക്കഴിഞ്ഞപ്പോള്‍ വലിയ ഒരു തരംഗമാകാന്‍ പോകുമെന്ന് ശരിക്കും ഉറപ്പിച്ചിരുന്നു. ഞാന്‍ ഇതിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാനെ വിളിച്ച് ആദ്യം പറഞ്ഞത്. ഈ പാട്ടിലൂടെ ഒരു വര്‍ഷത്തേക്ക് എനിക്കൊരു വരുമാനം ഉണ്ടാക്കി തന്നതിന് നന്ദിയായിരുന്നു, അത്രക്ക് ആത്മവിശ്വാസമുണ്ടായിരുന്നു ജിമിക്കി കമ്മലിന്റെ കാര്യത്തില്‍.അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് ജിമിക്കി കമ്മല്‍ എന്ന ഹിറ്റ് ഗാനത്തെക്കുറിച്ച് വിനീത് വീണ്ടും പങ്കുവെച്ചത്.
ഇന്ത്യയും കടന്നു വിദേശ രാജ്യങ്ങളില്‍ പോലും ജനപ്രീതിയുണ്ടാക്കിയ ജിമിക്കി കമ്മല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച മലയാളം ഗാനമാണ്. അനില്‍ പനച്ചൂരാന് എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണമിട്ട ഗാനം കോളേജ് പാശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകം 2017-ലെ ഓണം റിലീസായിരുന്നു.ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
Post Your Comments