CinemaGeneralLatest NewsMollywoodNEWS

സാറ് പറഞ്ഞാൽ കടലിലിറങ്ങി ചാടാനോ ചാവാനോ തയ്യാർ ; വിനായകനെ കുറിച്ച് കമൽ പറയുന്നു

വിനായകനെ നായകനാക്കി കമൽ ഒരുക്കിയ പുതിയ സിനിമയാണ് ‘പ്രണയ മീനുകളുടെ കടൽ’. ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജോൺ പോൾ ആണ്.  ലക്ഷദ്വീപ് പ‌ശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കടലിലെ കൊമ്പൻ സ്രാവുകളെ വേട്ടയാടി പിടിക്കുന്ന പരുക്കനായ ഒരു കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ ചിത്രത്തിൽ വിനായകൻ അഭിനയിച്ചതെന്നാണ് സംവിധയകൻ കമൽ പറയുന്നത്.

കമലിന്റയെ വാക്കുകൾ……..

കഷ്ടപ്പെട്ടാണ് ചിത്രത്തിലെ ഓരോ രംഗവും അയാൾ ചെയ്തത്. നീന്തൽ മാത്രം അറിഞ്ഞാൽ പോരാ. പലപ്പോഴും ഷോർട്ട് കടലിന്റെ അടിയിൽ നിന്നാണ് എടുക്കുന്നത്. മാസ്‌ക് വയ്‌ക്കാൻ പോലും ട്രെയിനിംഗ് ആവശ്യമാണ്. അതുകഴിഞ്ഞ് ടേക്ക് സമയത്ത് മാസ്‌ക് മാറ്റി ബ്രെർത്ത് പിടിച്ചിട്ടാണ് അഭിനയിക്കുന്നത്.

ചിത്രത്തിലെ ഏറ്റവു പ്രധാനപ്പെട്ട കാര്യം ഒന്നര മിനിട്ടൊക്കെ ബ്രെഡ്ത്ത് കൺട്രോൾ ചെയ്താണ് അഭിനയിച്ചിരിക്കുന്നത്.ശ്വാസം കിട്ടാത്ത അവസ്ഥയിൽ മാസ്‌ക് തിരിച്ചുവയ്‌ക്കാൻ അടയാളം കാണിക്കാം. എന്നാൽ മാസ്‌ക് തിരിച്ചു വയ്‌ക്കുമ്പോൾ കറക്‌ട് അല്ലായെന്നുണ്ടെങ്കിൽ ജീവൻ വരെ നഷ്‌ടമാകും.

ചിത്രത്തിന്റയെ കഥ പറഞ്ഞപ്പോൾ , തനിക്ക് നീന്താനൊന്നും അറിഞ്ഞുകൂടെന്നു പറഞ്ഞ വിനായകൻ, സാറ് പറഞ്ഞാൽ കടലിലിറങ്ങി ചാടുകയോ ചാവുകയോ എന്തും ചെയ്യുമെന്ന് തനിക്കു വാക്ക് തരികയായിരുന്നു. സെറ്റിൽ ഭയങ്കര സഹകരണം ആയിരുന്നു വിനായകൻ. ഒരു പ്രശ്നവും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല, എന്തുചെയ്യാനും തയ്യാറായിരുന്നു കമൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button