
മാനഗരം, കൈതി എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇളയ ദളപതി വിജയ് നായകനാകുന്നു. ചിത്രത്തിൽ ദളപതിക്ക് എതിരെ വില്ലൻ വേഷത്തിൽ എത്താൻ പോകുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി ആണ്. ആദ്യമായാണ് വിജയും വിജയ് സേതുപതിയും ഒന്നിച്ചു അഭിനയിക്കാൻ പോകുന്നത്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാവും ഈ ചിത്രം എത്തുന്നത്. സാധാരണ വിജയ് ചിത്രങ്ങളിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന ഒരു ചിത്രമാകും ഇതെന്നാണ് ലോകേഷ് കനഗരാജ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ മാസത്തിൽ ആരംഭിക്കും. മാളവിക മോഹനൻ ആണ് ഈ ചിത്രത്തിൽ വിജയുടെ നായികാ വേഷത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. സേവ്യർ ബ്രിട്ടോ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments