സൂര്യ മോഹൻലാല്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കാപ്പാൻ. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷമുള്ള ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്നാണ് ഈ രംഗം വെട്ടിക്കുറിച്ചത്. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ എസ് പി ജി ഓഫീസറായാണ് സൂര്യ എത്തുന്നത്.
Post Your Comments