പരസ്പരത്തിലെ പത്മാവതി ആയി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രേഖ രതീഷ്. നാല് വിവാഹം കഴിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയായ താരം തന്റെ പല തീരുമാനങ്ങളും അബദ്ധമായിരുന്നുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇനി വിവാഹം ഉണ്ടാകില്ലെന്നും മകന് വേണ്ടിയാണ് തന്റെ ജീവിതമെന്നും രേഖ വെളിപ്പെടുത്തി
തമിഴിൽ നിന്ന് ഒരു സൂപ്പർ താരത്തിനൊപ്പം ആരും കൊതിക്കുന്ന ഒരു അവസരം വന്ന സമയത്താണ് താന്‍ ഒരാളുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും രേഖ പറയുന്നു. ‘ഇത് നിന്റെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഈ അവസരം നീ ഏറ്റെടുത്താൽ നിന്റെ കരിയർ ഉയരങ്ങളിലെത്തും. ഇല്ലെങ്കിൽ ഒരു നോ പറഞ്ഞ് നിനക്ക് വ്യക്തി ജീവിതത്തിലേക്ക് ചുരുങ്ങാം’ എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, കാമുകൻ ചോദിച്ചത്, ‘അയാൾക്കൊപ്പം അഭിനയിക്കണോ, അതോ എനിക്കൊപ്പം ജീവിക്കണോ’ എന്നാണ്. എനിക്ക് അപ്പോൾ കാമുകനായിരുന്നു വലുത്. അങ്ങനെ ആ ബിഗ് ഓഫർ വേണ്ട എന്നു വച്ച്, ഞാൻ18–ാം വയസ്സിൽ വിവാഹിതയായി. ആ തീരുമാനം വലിയ ദുരന്തമായിരുന്നു. ഏപ്രിലിൽ കല്യാണം ഡിസംബറിൽ ഡിവോഴ്സ്. ആ സമയം സീരിയലുകളിലും അഭിനയിക്കാൻ സാധിച്ചില്ല. ഇപ്പോൾ ആ അവസരം വേണ്ട എന്നു വച്ചതിൽ എനിക്കു വലിയ ദുഖം തോന്നുന്നുണ്ട്. പലപ്പോഴും അതാലോചിക്കുമ്പോൾ കണ്ണ് നിറയും.” രേഖ വെളിപ്പെടുത്തി
പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി താര ദമ്പതികൾ
”അഭിനയിക്കാൻ താൽപര്യമുള്ള ആളായിരുന്നില്ല ഞാൻ. അതിനാൽ കരിയറുമായി ബന്ധപ്പെട്ട് നല്ല തീരുമാനങ്ങളെടുക്കാന്‍ വൈകി. ഞാൻ കുടുംബിനിയായി ജീവിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, പറ്റിയില്ല. മകൻ ജനിച്ചതോടെയാണ് ഉത്തരവാദിത്വം വന്നത്. അതോടെ പ്രൊഫഷനെ സ്നേഹിക്കാൻ തുടങ്ങി. മോൻ അയാന്‍. എട്ടര വയസ്സായി. മൂന്നാം ക്ലാസിൽ പഠിക്കുന്നു. വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല. ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. ‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാൻ എന്തെങ്കിലും വേണ്ടേ. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കയ്യിൽ. മറ്റൊന്ന്, യൂട്യൂബിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യൽ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ഞാൻ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് ഈ അഭിമുഖത്തിൽ ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നത്.” – രേഖ പറഞ്ഞു
Post Your Comments