CinemaGeneralLatest NewsMollywoodNEWS

ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണ് ; വിവാഹ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് സായ്കുമാർ

 

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്  ബിന്ദു പണിക്കരും സായ്കുമാറും. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് ഇരുവരും മലയാളത്തിൽ അവതരിപ്പിച്ചത്. ജീവിതത്തിലും ഇവർ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ബിന്ദു പണിക്കരുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് സായ്കുമാർ.

നേരത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. അവസാനമായാണ് ബിന്ദുവെന്ന പേര് വന്നത്. ആ സമയത്ത് ബിന്ദുവുമായി അത്ര അടുപ്പമില്ലായിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണെന്നും സായ്കുമാര്‍ പറയുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് ഞങ്ങൾ. പ്രസന്നകുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് സായ്കുമാറിന്റെ ജീവിതത്തിലേക്ക് ബിന്ദു പണിക്കരെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button