മലയാള സിനിമയിലെ സുന്ദരനായ വില്ലന്മാരില് ഒരാളാണ് സായികുമാര്‍. പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ ഈ താരം അതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നല്കിയ ഒരു അഭിമുഖത്തില്‍ നടി ബിന്ദു പണിക്കരുടെ പേരുമായി ചേര്‍ത്തുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണ് സായി കുമാര്‍.
‘നുണക്കഥകൾക്ക് എന്തേ, ഇത്രനാളും മറുപടി നൽകിയില്ല?’ എന്ന ചോദ്യത്തിന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരത്തിന്റെ മറുപടി : ലൂസിഫറിലെ ഒരു ഡയലോഗ് കടമെടുത്താണ് ‘അവരുടെ തന്തയല്ലല്ലോ, എന്റെ തന്ത…’
READ ALSO:നായയെയും കൊണ്ട് വലിഞ്ഞു കയറി വന്നതല്ല: അധ്യാപികയ്ക്കു മറുപടിയുമായി യുവ നടൻ അക്ഷയ് രാധാകൃഷ്ണൻ
‘ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം.- സായികുമാർ പറയുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയുടെ ടിക്ക് ടോക് വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അതിനെക്കുറിച്ച് സായിക്കുമാര്‍ പറയുന്നതിങ്ങനെ.. ‘കല്ലു എന്നാണ് ഞങ്ങള്‍ മകളെ വിളിക്കുന്നത്. കുറച്ച് ഡാൻസ് ചെയ്യുക, അത്യാവശ്യം പാടുക. പിന്നെ ടിക്ക്ടോക്ക് ചെയ്യുക. ഞങ്ങളുടെ സിനിമകളിലെ രംഗങ്ങൾവച്ചും അവൾ വിഡിയോ ചെയ്യാറുണ്ട്. അത് അവളുടെ ഒരു സന്തോഷാണ്.’
ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
Post Your Comments