BollywoodCinemaGeneralLatest NewsNEWS

‘രണ്ട് കോടിയോ ആറ് ഹോട്ട് സുന്ദരിമാരോ’; പ്രിയങ്കയുടെ ചോദ്യത്തിന് മറുപടി നൽകി കപിൽ ശർമ

ബോളിവുഡിലെ ജനപ്രിയഷോകളിലൊന്നാണ് കപിൽ ശർമ അവതാരകനായി എത്തുന്ന കപിൽ ഷോ.  ഹാസ്യത്തിന് പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയിരിക്കുന്ന ഷോയിൽ നടി പ്രിയങ്ക ചോപ്ര എത്തിയ ഒരു എപ്പിസോഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. താരത്തിന്റയെ പുതിയ ചിത്രമായ ‘സ്‌കൈ ഈസ് പിങ്കി’ന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

 

 

View this post on Instagram

 

#exclusive conversation ?? with the #beautiful #smart #selfmade #witty n the #pride of #india @priyankachopra #thekapilsharmashow #tkss #comedy #fun #laughter Stay tuned ?

A post shared by Kapil Sharma (@kapilsharma) on

പരിപാടിക്കിടെ പ്രിയങ്ക കപിലിനോട് ചോദിച്ച ചോദ്യവും അതിന് ലഭിച്ച ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. രണ്ട് കോടി രൂപ വേണോ അതോ ആറ് ഹോട്ട് സുന്ദരിമാർക്കൊപ്പം മാലിയിൽ അവധി ആഘോഷിക്കണോ എന്നായിരുന്നു താരത്തിന്റെ ചോദ്യം. രണ്ട് കോടി രൂപ മതിയെന്നായിരുന്നു കപിലിന്റെ ഉത്തരം. ഇത് വിശ്വാസിക്കാൻ അൽപം ബുദ്ധിമുട്ടാണെന്ന് ഇതിന് മറുപടിയായി പ്രിയങ്ക പറഞ്ഞു. ഒടുവിൽ തന്റെ തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് കപിൽ ശർമ.

രണ്ട് കോടി രൂപ തിരഞ്ഞെടുക്കാനുളള കാരണം ഇതാണ്. ആറ് ഹോട്ട് സുന്ദരിമാരുമൊത്തുള്ള മാലദ്വീപ് വെക്കേഷന്‍ അറുപതിനായിരം രൂപയ്ക്ക് തനിക്ക് ക്രമീകരിക്കാവുന്നതേയുളളൂ എന്നുമായിരുന്നു കപിലിന്റെ മറുപടി. അവതാരകന്റെ മറുപടിയാണ് പ്രേക്ഷകരേയും പ്രിയങ്കയേയും ചിരി പടർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button