GeneralLatest NewsMollywood

പാവങ്ങളുടെ പടത്തലവന്‍; പിണറായി വിജയന്‍റെ ബയോപിക്!! നായകന്‍ സൂപ്പര്‍താരമോ?

പിണറായി വിജയന്റെ ജീവിതം പശ്ചാത്തലത്തലമാക്കിയുള്ള സിനിമയില്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുമെന്നാണ് സൂചന.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക് അണിയറയില്‍ ഒരുങ്ങുന്നതായി സൂചന നല്‍കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പിണറായിയുടെ കഥ പറയുന്ന കോമ്രേഡ് എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി മുന്‍പും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ”കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച്‌ പഠിക്കുകയായിരുന്നു. ഏകെജി ഹീറോയാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം, ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നുണ്ടെന്നും” വി എ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോമ്രേഡ് എന്ന ഹാഷ്ടാഗോടെയാണ് ശ്രീകുമാറിന്റെ കുറിപ്പ്.

പിണറായി വിജയന്റെ ജീവിതം പശ്ചാത്തലത്തലമാക്കിയുള്ള സിനിമയില്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുമെന്നാണ് സൂചന.

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച്‌ പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്ബോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്‌നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.

പാവങ്ങളുടെ പടത്തലവന്‍ എന്ന് സമൂഹം അദ്ദേഹത്തെ സ്‌നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങല്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങല്‍!ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍!ക്കും മാതൃകയാണ്.

വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്ബോള്‍ കേരളത്തെ പുനരാവിഷ്‌ക്കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും നയിച്ചത് ഏകെജിയാണ്.

ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.

shortlink

Related Articles

Post Your Comments


Back to top button