ഒമർ ലുലു ചിത്രം ധമാക്ക’യില്‍ ശക്തിമാനായി മുകേഷ് എത്തുന്നു എന്നുള്ള വാർത്ത നേരത്തെ തന്നെ സംവിധായകൻ തന്റയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ‘അന്തസുള്ള ശക്തിമാൻ’ എന്ന ക്യാപ്ഷനോടെയാണ് ഒമർ ലുലു ശക്തിമാന്റയെ വേഷത്തിൽ നിൽക്കുന്ന മുകേഷിന്റയെ ഫോട്ടോ പോസ്റ്റ് ഇട്ടത്. ചിത്രം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറുകയ്യും ചെയ്തു. എന്നാൽ ഇതിനെതിരെ മുൻപ് ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരയായിരുന്ന ‘ശക്തിമാനി’ലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. ഫെഫ്ക യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കായിരുന്നു മുകേഷ് ഖന്ന പരാതി അയച്ചത്. ‘
ശക്തിമാന്’ സീരിയലിന്റെ പ്രധാന നടനും നിര്‍മ്മാതാവുമായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു പരാതിയില്‍. എന്നാല്‍ ചിത്രത്തിൽ ശക്തിമാന് ഗെറ്റപ്പില്‍ മുകേഷിന്റേത് മുഴുനീള വേഷമല്ലെന്ന് ഒമര്‍ ലുലു നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ മുകേഷ് ഖന്നയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം എതിര്‍പ്പ് പിന്‍വലിച്ചതായും ഒമര്‍ ലുലു പറയുന്നു.
‘ശക്തിമാന്’ റഫറന്‍സ് തന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments