CinemaGeneralKollywoodLatest NewsMollywoodNEWS

മഞ്ജു വാര്യറുടെ ആദ്യ തമിഴ് ചിത്രം കേരളത്തിൽ എത്തിക്കുന്നത് മോഹന്‍ലാല്‍

മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ചിത്രമാണ് അസുരന്‍. തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ് ചിത്രത്തിലെ നായകൻ. വെട്രിമാരനാണ് ചിത്രം സംവിധനം ചെയ്‌തിരിക്കുന്നത്‌. വേക്കൈ എന്ന പൂമണിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. രാജദേവന്‍, കാളി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായിട്ടാണ് ധനുഷ് എത്തുന്നത്. ഭാര്യ തങ്കമായി മഞ്ജു വാര്യരും എത്തുന്നു. ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുളള മാക്സ് ലാബാണ് സ്വന്തമാക്കിയിരിക്കുന്നത്.

കലൈപുലി എസ് താണുവാണ് ധനുഷ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോബി ബാബു, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് ധനുഷ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button