മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്തേയ്‍ക്ക് എത്തുകയാണ്. വെട്രിമാരൻ സംവിധാനം ചെയ്‌ത അസുരൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം നടക്കുന്നത്. ധനുഷ് ആണ് ചിത്രത്തിൽ മഞ്ജുവിന്റെ നായകനായി എത്തുന്നത്. ഇപ്പോഴിതാ തന്റയെ തമിഴ് ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.
പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആവേശവും ഉത്കണ്ഠയും സന്തോഷവും ഒക്കെയുണ്ട്. ശിവസാമിയുടെ ഭാര്യയും മൂന്ന് മക്കളുടെ അമ്മയുമാണ് പച്ചൈയമ്മാള്‍. കുടുംബത്തിന്റെ നെടുംതൂണാണ്. തമിഴ്‍നാട്ടിലെ അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് അവര്‍. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ഞാൻ ചെയ്‍തിട്ടില്ല. തമിഴകത്തിലെ സിനിമ അഭിനയം എനിക്ക് പുതുമയുള്ളതാണ്. സ്‍നേഹവും കരുതലും നല്‍കിയ ടീം അംഗങ്ങളോട് നന്ദി- മഞ്ജു വാര്യര്‍ പറയുന്നു.
Post Your Comments