GeneralLatest NewsMollywood

മമ്മൂട്ടിയുടെ ചോദ്യം കേള്‍ക്കുമ്ബോള്‍ തന്നെ വിറച്ചുപോകുമായിരുന്നു, എന്നാല്‍ മോഹന്‍ലാല്‍; നടി മധുബാല

ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്‌ക്കൊപ്പം.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും താരപ്രഭയുള്ള നടിയായിരുന്നു മധുബാല. മമ്മൂട്ടി നായകനായി എത്തി അഴകനിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ മധുബാല മണിരത്‌നത്തിന്റെ റോജയിലൂടെയാണ് സിനിമ പ്രേമികളുടെ മനം കവര്‍ന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തെ പേടിയായിരുന്നു എന്ന് തുറന്നു പറയുകയാണ് മധുബാല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനെയും മമ്മൂട്ടിയുംക്കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍.

READ ALSO:ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി; അഭിനയം ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് നടി

നിര്‍മാതാവായ രഘുനാഥാണ് മധുവിന്റെ പിതാവ്. സിനിമ പാരമ്ബര്യമുണ്ടെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. ‘ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്‌ക്കൊപ്പം. എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്ബോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോള്‍ എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു.’ മധു ബാല വ്യക്തമാക്കി.

എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ല എന്നും മധുബാല പറഞ്ഞു. ‘മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം ചെയ്യുമ്ബോഴും അങ്ങനെയായിരുന്നു.’ മധു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button