
പുതുമുഖ സംവിധായകനും ദുൽഖർ ആരാധകൻ കൂടിയായയായ ഷംസു സൈബയുടെ ചിത്രം നിർമ്മിക്കാനൊരുങ്ങി ദുൽഖർ സൽമാൻ. മൂന്നു വർഷം മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷംസു ഒരു പോസ്റ്റ് ഇട്ടിരുന്നു. തന്റെ ചിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ഇട്ട ക്യാപ്‌ഷൻ ഇങ്ങനെയാണ് , “ദുൽഖർ സൽമാന്റെ ഡേറ്റ് കിട്ടുന്ന അന്നത്തേക്കുള്ള ചിരിയാണ്. ഇപ്പോഴേ പ്രാക്റ്റിസ് ചെയ്യുവാ.. പുള്ളി ഇത് വല്ലോം അറിയുന്നുണ്ടോ ആവോ..”.
ഇപ്പോഴിതാ മൂന്നു വർഷങ്ങൾക്ക് ഇപ്പുറം ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള ഭാഗ്യമാണ് ഈ യുവാവിനെ തേടി എത്തിയത്. ഈ ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Post Your Comments