ചുല്‍ബുല്‍ പാണ്ഡെ എന്ന എന്ന പൊലീസുകാരനായി സല്‍മാന്‍ ഖാൻ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ദബങ് മൂന്നാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദബങ് സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. അഭിനവ് കശ്യപ് ആണ് ആദ്യ ഭാഗം ഒരുക്കിയത്. പിന്നീട് അർബാസ് ഖാൻ രണ്ടാം ഭാഗം സംവിധാനം ചെയ്തു. 2012ലാണ് ദബങ് 2 തിയറ്ററുകളിൽ എത്തുന്നത്. സൊനാക്ഷി സിൻഹ തന്നെയാണ് ദബങ് മൂന്നാം ഭാഗത്തിലും നായികയായി എത്തുന്നത്. അർബാസ് ഖാൻ, മാഹി ഗിൽ എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.
Post Your Comments