മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ. പരസ്‌പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടി എത്തിയത്.
എന്നാൽ, അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് രേഖ. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിർന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നിരിക്കുന്നത്.
രേഖയുടെ വാക്കുകളിലേക്ക്…
ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യൂട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ച് ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം. ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും.
എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ട് തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും രേഖ പറയുന്നു. തന്റെ പ്രായം എപ്പോഴും കൂട്ടി പറയാനാണ് ഇഷ്ടം. ഇപ്പോള്‍ തനിക്ക് 37 വയസാണ്. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണ്. പുരുഷന്മാരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് മീശയാണ്. എന്റെ അച്ഛന് നല്ല കട്ടി മീശ ആയിരുന്നു. അത് കണ്ട് വളര്‍ന്നത് കൊണ്ടാകും അങ്ങനെ — രേഖ സൂചിപ്പിച്ചു. അഭിമുഖത്തിന്റെ പൂർണ രൂപം ഇതാണ്.
Post Your Comments