CinemaGeneralLatest NewsMollywoodNEWS

തൊഴില്‍ രഹിതനായിട്ടായിരുന്നു എന്നെ എല്ലാവരും കണ്ടിരുന്നത് : തുറന്നു പറഞ്ഞു ആസിഫ് അലി

ഒരു ചേട്ടന്‍ ഇമേജ് ആയിരുന്നു, നടന്‍ ഷംസുദീന്‍ പോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്

മലയാള സിനിമയിലെ തൊഴില്‍ രഹിതനായിരുന്നു താനെന്ന് നടന്‍ ആസിഫ് അലി. താന്‍ മലയാള സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മുഴുവന്‍ അത്തമൊരു പശ്ചാത്തലത്തിലുള്ളവയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലെ കഥാപാത്രമാണ് അതിനൊരു മാറ്റം നല്‍കിയതെന്നും ആസിഫ് പറയുന്നു.

‘മലയാള സിനിമയിലെ തൊഴില്‍ രഹിതനായിരുന്നു ഞാന്‍, എന്നെ തേടി അത്തരം കഥാപാത്രങ്ങളാണ് കൂടുതലും വന്നിരുന്നത്, അതില്‍ നിന്ന് വിഭിന്നമായ ഒരു കഥാപാത്രമായിരുന്നു എനിക്ക് ‘കക്ഷി അമ്മിണി പിള്ള’ എന്ന സിനിമയിലൂടെ ലഭിച്ചത്. വളരെ പക്വതയേറിയ ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള ഒരു രാഷ്ടീയക്കാരനായ വക്കീലിന്റെ വേഷത്തിലാണ് ഞാന്‍ അഭിനയിച്ചത്. ഒരു ചേട്ടന്‍ ഇമേജ് ആയിരുന്നു, നടന്‍ ഷംസുദീന്‍ പോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്, ഇതുവരെ ചെയ്തതില്‍ നിന്ന് മറ്റൊരു പ്രായം കടന്ന കഥാപാത്രത്തിലേക്ക് മാറിയപ്പോള്‍ വ്യത്യസ്തമായ ഒരു അനുഭവമാണ് എനിക്ക് നടനെന്ന നിലയില്‍ ലഭിച്ചത്, കോസ്റ്റ്യൂംമിലും മേക്കപ്പിലുമൊക്കെ വ്യത്യസ്തത സമ്മാനിച്ച കഥാപാത്രമായിരുന്നു പ്രദീപന്‍ മഞ്ചോടി, ഒരു ഓണ്‍ലൈന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് മലയാള സിനിമയില്‍ തന്റെ തൊഴില്‍ രഹിതന്‍ ഇമേജിനെക്കുറിച്ചും അതില്‍ നിന്ന് മാറി നടക്കാന്‍ സഹായിച്ച സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ആസിഫ് അലി മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button