കോളേജ് ഉദ്ഘാടന പരിപാടിയിൽ വളര്‍ത്തുനായ ‘വീരനു’മായെത്തിയ നടന്‍ അക്ഷയ് രാധാകൃഷ്ണനെ വിമര്‍ശിച്ച അധ്യാപികയ്ക്ക് മറുപടിയുമായി നടൻ. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു അയാളുടെ പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയുമെന്നും മൂത്രമൊഴിക്കുമെന്നുമായിരുന്നു അധ്യാപിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയുമയാണ് അക്ഷയ് രംഗത്ത് വന്നിരിക്കുന്നത്.
അക്ഷയ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം……
പ്രിയപ്പെട്ട മിനി ടീച്ചർ,ടീച്ചർ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചർ എന്ന് വിളിക്കുന്നത് ഞാൻ ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് !ഈ അയ്യപ്പൻ ആവുന്നതിനു മുൻപ് ഒരു അക്ഷയ് രാധാകൃഷ്ണൻ ഉണ്ടായിരുന്നു.അന്ന് ഈ വിമർശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കൾ പോലും എന്റെ കൂടെ ഇല്ലായിരുന്നു.അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാൾ വീരൻ മാത്രമാണ്.അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും ഈ വീരൻ ആണ്. ഇതുവരെ വീരൻ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല,ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവർക്ക് എല്ലാം എന്നെക്കാൾ കൂടുതൽ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു. ആദ്യം എന്നെ കാണാൻ വരുന്നവർ പിന്നീട് വീരനെ കാണാൻ ആണ് വന്നിട്ടുള്ളത്.വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്.
വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങൾ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ,പ്രത്യേകിച്ച് നിങ്ങൾ ഇല്ലാതെ അവർക്ക് പറ്റാത്ത ഒരവസ്ഥ വന്നാൽ.അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും.അവന് ഞാൻ ഇല്ലാതെ പറ്റില്ല.എവിടെയെങ്കിലും ആർക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാൽ പരസ്യമായി ഞാൻ വന്നു ടീച്ചറോട് മാപ് ചോദിക്കാം .വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല,വീട്ടിന്റെ ഉള്ളിൽ വളർന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരൻ.പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമേ വീരൻ മൂത്രമൊഴിക്കാറുള്ളു,അതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
പിന്നെ ഒരു വലിയ കാര്യം കുടി ടീച്ചറെ അറിയിക്കട്ടെ,വീരൻ ക്ഷണിക്കപ്പെട്ട അഥിതി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോൾ കോളേജിലെ കുട്ടികൾ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്.അതിന്റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോൾ ഉണ്ടായ വലിയ കയ്യടി.അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്.ഞാൻ മൂലമോ വീരൻ മൂലമോ ആർകെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പറയാം.തിരിഞ്ഞു നോക്കാൻ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തർ പറയില്ലേ,പക്ഷെ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു,അത് കൊണ്ട് പറഞ്ഞു പോയതാണ്
Post Your Comments