സഹതാരം വേഷങ്ങളില്‍ മാത്രം നിന്നിരുന്ന നടന്‍ വിനായകന്‍ കമ്മട്ടിപാടത്തിലൂടെ അഭിനയത്തിന്റെ പുതിയ ശൈലിയ്ക്ക് തുടക്കം കുറിച്ചു. പറയാനുള്ളതു മുഖം നോക്കാതെ പറയാൻ ചങ്കൂറ്റം കാണിക്കുന്ന വിനായകന്റെ പുതിയ ചിത്രം കമല്‍ ഒരുക്കിയ പ്രണയമീനുകളുടെ കടലാണ്. ഈ ചിത്രത്തിന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍ കൊച്ചിന്‍ ഹനീഫയെക്കുറിച്ചും ലാലിനെക്കുറിച്ചും താരം തുറന്നു പറയുന്നു. ഒരു മൂത്ത ജ്യേഷ്ഠനോടുള്ള ബഹുമാനമാണ് തനിക്ക് ഇവരോടുള്ളതെന്നു വിനായകന്‍ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഹനീഫ് ഇക്ക എന്റെ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിന്റെ അനുജനും കുടുംബവുമൊക്കെ പുല്ലേപ്പടിക്കാരാണ്. ഞാനും അയൽവാസിയാണ്. അച്ഛൻ എപ്പോഴും ഹനീഫ് ഇക്കയുമായി സംസാരിക്കാറുണ്ട്. ഇന്നും എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങളാണ്. ഒരു അമ്പതു തവണയെങ്കിലും ഞാൻ ഉപയോഗിക്കാറുണ്ട്. അതു തമാശയായി ഉപയോഗിക്കുന്നതാണ്. ആരെയും കുത്തികൊല്ലാനല്ല.
ഹനീഫ് ഇക്കയുമായി ഞാൻ ഒരുമിച്ച് അഭിനയിച്ചത് ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലാണ്. അതിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നാണ് തോന്നുന്നത്. പക്ഷേ ഒരു അഭിനേതാവ് എന്ന രീതിയിലല്ല, നമ്മുടെ ഒരു നാട്ടുകാരൻ, ഒരു പുല്ലേപ്പടിക്കാരൻ എന്ന നിലയിലാണ് എനിക്ക് അദ്ദേഹത്തെ പരിചയം; ഒരു ചേട്ടനെപ്പോലെ. ഞാൻ പുള്ളിയുടെ മുൻപിലൊന്നും പോയി നിൽക്കാറില്ല. ഞാൻ ഇങ്ങനെയൊക്കെയാണെങ്കിലും കുറെ ആളുകളോട് ബഹുമാനമൊക്കെയുണ്ട്. അതുപോലെ ഒരാളാണ് സിദ്ദീഖ്–ലാലിലെ ലാൽ! ഒരു മൂത്ത ജ്യേഷ്ഠനോടുള്ള ബഹുമാനമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്.”
Post Your Comments