CinemaGeneralLatest NewsMollywoodNEWS

നീരജിന്റെ വെബ് സീരീസിന് അഭിനന്ദിച്ച് ടോവിനോയും പിഷാരടിയും

മലയാള സിനിമയിലെ ശ്രദ്ധയരായ യുവ നടന്മാരിൽ ഒരാളാണ് നീരജ് മാധവ്. എന്നാൽ സിനിമയിൽ നിന്നും മാറി വെബ് സീരീസുമായി എത്തിരിക്കുകയാണ് താരം ഇപ്പോൾ. നീരജിന്റെ വെബ് സീരീസിന്  അഭിനന്ദിച്ച് മലയാളത്തിലെ മറ്റു താരങ്ങളും എത്തിയിട്ടുണ്ട്.

ഇതിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് തന്നെ നീരജ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ടൊവിനോ തോമസ് പറയുന്നു. ഉഗ്രന്‍ പരിപാടിയാണ് പൊളിക്കെടാ, എന്നായിരുന്നു പറഞ്ഞത്. നീരജ് നന്നായിട്ട് ചെയ്തിട്ടുണ്ട്, ഇവനെ നിര്‍ത്തിക്കൊണ്ട് പറയാന്‍ വയ്യെന്നും താന്‍ പറയുന്നത് നേരിട്ട് കേട്ടാല്‍ ഇനി അതും കൂടി സഹിക്കേണ്ടി വരുമെന്നുമായിരുന്നു ടൊവിനോയുടെ കമന്റ്. താന്‍ പോസിറ്റീവായി പറഞ്ഞ കാര്യത്തെക്കുറിച്ച് നീ എന്തുകൊണ്ട് പറഞ്ഞില്ലെന്നായിരുന്നു ടൊവിനോ നീരജിനോട് ചോദിക്കുന്നു.

കുറച്ച് നാളായി ഇവന്‍ ഇല്യൂമിനിറ്റിയായിരുന്നുവെന്നായിരുന്നു രമേഷ് പിഷാരടി പറയുന്നു. ഫേസ്ബുക്കിലൂടെ കുറേ പേര്‍ ചോദിച്ചപ്പോഴാണ് ഇവന്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയത്. അധോലോകത്ത് എവിടെയോ ആയിരുന്നു. ക്ലൈമാക്‌സ് വളരെ ഗംഭീരമായി, എല്ലാവരേയും സന്തോഷിപ്പിച്ചിരിക്കുകയാണ് അവന്‍. ഇക്കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button