നിവിന്‍ പോളിയും നയന്‍താരയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഓണത്തിന് പുറത്തിറങ്ങിയ ചിത്രം ഒരു പക്ക എന്റര്ടെയ്നര് തന്നെയായിരുന്നു. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് ധ്യാന്‍ ചിത്രമൊരുക്കിയിരുന്നത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രം 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്.
ഫണ്‍ടാസ്റ്റിക്സ് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ശ്രീനിവാസന്,രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, സുന്ദര്‍ രാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments