
മകൾ വേദയ്ക്ക് മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിലൂടെയാണ് താരം മകൾ ഫേഷ്യൽ ചെയ്യുന്ന വീഡിയോയും അതിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചിരിക്കുന്നത്.
തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി. അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു എന്നും താരം മറുപടി പറയുന്നു. ആ എന്നായിരുന്നു ഇതിന് വേദയുടെ പ്രതികരണം.
View this post on Instagram
കണ്ണെഴുതിച്ച് പൊട്ടും വെച്ചായിരുന്നു വേദയുടെ മേക്കപ്പ്. ‘മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത് ..നമ്മളെ നശിപ്പിച്ചു കളയും’ ജയസൂര്യ കുറിച്ചു.
Post Your Comments