ആവണംകോട് സരസ്വതീക്ഷേത്രം സന്ദർശിച്ച് താരദമ്പതികളായ ദിലീപും കാവ്യമാധവനും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഇരുവരും. പത്തുദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം ഒക്ടോബർ എട്ടിനാണ് സമാപിക്കുന്നത്.
ഇരുവരും ക്ഷേത്രദർശനം നടത്തുന്ന വിഡിയോ ഹരി പത്തനാപുരം ആണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വിഡിയോയ്ക്കൊപ്പം ഹരിയുടെ വാക്കുകൾ ഇങ്ങനെ:
‘ദിലീപിന്റെ ബാല്യകാലത്തെ പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാനായി വീടിന് സമീപമുള്ള ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത് … വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം.. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് വഴിപാടുകൾ നടത്തി… വിജയദശമി ദിവസം ഇവിടെ പ്രഗൽഭരായ ആളുകൾ കുട്ടികളെ എഴുത്തിനിരുത്തും..മിക്കവാറും ഈ ക്ഷേത്രത്തിൽ എഴുത്തിനിരുത്താൻ ഞാനും ഉണ്ടാകും.’–ഹരി പറയുന്നു.
Post Your Comments