പാരീസ് ഫാഷന്‍ വീക്കിൽ കിടിലൻ ലുക്കിലെത്തി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍. റാംപുകളിൽ എപ്പോഴും വ്യത്യസ്തത ലുക്കിലെത്താറുള്ള താരം ഇത്തവണ ഫ്‌ളോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ പര്‍പ്പിള്‍ നിറത്തിലെ വസ്ത്രമണിഞ്ഞാണ് എത്തിയത്. അതിനൊപ്പമുള്ള കടുംചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മേയ്ക്കപ്പും താരത്തെ മറ്റുളവരിൽ നിന്ന് റാംപിൽ കൂടുതൽ സുന്ദരിയാക്കി.
മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. ഇരുവരും ഒപ്പമുള്ള ചിത്രവും താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. മകള്‍ക്കൊപ്പം കാറില്‍ ഇരിക്കുന്ന ചിത്രമാണ് ഐശ്വര്യ റായ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.
Leave a Comment