വിനീത് ശ്രീനിവാസന് പുതു സിനിമാ നിരയിലെ സൂപ്പര്‍ താരമാണെങ്കിലും നിരവധി സൂപ്പര്‍ താരങ്ങളുടെയും സൂപ്പര്‍ സംവിധായകരുടെയും ഗുരു കൂടിയാണ്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് വിനീത് ഗുരുസ്ഥാനീയനാകുമ്പോള് ബേസില്‍ ജോസഫ് ജൂഡ് ആന്റണി തുടങ്ങിയ സംവിധായകരും വിനീത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ തുടക്കം കുറിച്ചവരാണ്. സഹോദരന് ധ്യാനിന്റെ ഗുരുവും വിനീത് തന്നെയാണ്. ബേസില്‍ തന്റെ ആദ്യം ചിത്രം സംവിധാനം ചെയ്തപ്പോള്‍ വിനീതിനെ മുന്‍നിര്‍ത്തിയായിരുന്നു ‘കുഞ്ഞി രാമായണം’ എന്ന സിനിമ ചെയ്തത്. വിനീതിന്റെ അഭിനയത്തില്‍ ശ്രീനിവാസന് ‘ആക്ടിംഗ് റഫറന്‍സ്’ കടന്നു കൂടാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയാണ് വിനീത്. ‘കുഞ്ഞിരാമയണം’ എന്ന സിനിമയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു വിനീതിന്റെ കമന്റ്.
വിനീതിന്റെ വാക്കുകള്‍
‘ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴും അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ ‘കുഞ്ഞിരാമയണം’ ചെയ്യുമ്പോള്‍ അച്ഛന്റെ ചില മാനറിസങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സംവിധായകനായ ബേസിലിനും അത് തന്നെയായിരുന്നു ആവശ്യം. ‘നീ കുഞ്ഞിരാമായണത്തില്‍ എന്നെ കാസ്റ്റ് ചെയ്യാനുണ്ടായ കാര്യം എന്താണെന്ന്’ അവനോടു ചോദിച്ചപ്പോള്‍ അവന്റെ മറുപടി രസകരമായിരുന്നു. ‘ശ്രീനിവാസന് സാറിനു ഇപ്പോള്‍ വിനീതേട്ടന്റെ പ്രായമേ ഉള്ളായിരുന്നുവെങ്കില്‍ ഒരിക്കലും ഞാന്‍ വിനീതേട്ടനെ ഈ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കില്ല’ എന്നായിരുന്നു അവന്റെ മറുപടി’. വിനീത് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
Post Your Comments