മലയാള സിനിമയില്‍ അപൂര്‍വമായ ഒരു റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുകയാണ് ദാമ്പതിമാരായ സുദീപും ഗീതികയും. സിനിമയുടെ പാരമ്പര്യത്തിലൂന്നിയാണ് ഇരുവരുടെയും കടന്നു വരവ്. സുദീപിന്റെ പിതാവ് പ്രശസ്ത സംവിധായകനായ ജോഷി മാത്യുവാണ്. ഗീതികയുടെ അച്ഛന്‍ ‘അധിപന്‍’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവുമാണ്. മലയാളത്തില്‍ ആദ്യമായി ദമ്പതിമാര്‍ ചേര്‍ന്നൊരുക്കുന്ന ‘ഹാപ്പി ‘സര്‍ദാര്‍’ എന്ന ചിത്രത്തിന്റെ ശില്‍പികള്‍ സുദീപും ഗീതികയുമാണ്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ സുദീപും ഗീതികയും ആദ്യമായി ചെയ്യുന്ന സിനിമ ഒരു മുഴുനീള വിനോദ ചിത്രമാണ് കാളിദാസ് ജയറാം നായകനാകുന്ന ‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രം ഇവര്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞു. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഈ സംവിധായക ദമ്പതിമാര്‍.
‘ഞങ്ങള്‍ കാണാനിഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യാനാണ് ഞങ്ങള്‍ക്കിഷ്ടം. നല്ല പാട്ടും ഡാന്‍സും തമാശയും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവുമൊക്കെ ചേര്‍ന്ന് ഉത്സവാന്തരീക്ഷത്തിലുള്ള കളര്‍ഫുള്‍ സിനിമ. ‘ഹാപ്പി സര്‍ദാര്‍’ അതാണ്. വേമ്പനാട്ടു കായലാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. പഞ്ചാബിലും ഗോവയിലുമാണ് ചിത്രത്തിന്റെ മറ്റുഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണിത്kalidas . മനോരമയിലെ ഞായറാഴ്ച സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ ഇരുവരും വ്യക്തമാക്കുന്നു.
Post Your Comments