മലയാളത്തിന്റെ പ്രിയ താരം നീരജ് മാധവ് വേഷമിടുന്ന ബോളിവുഡ് വെബ് സീരിസ് വിവാദത്തില്‍. നീരജ് മാധവും ബോളിവുഡ് താരം മനോജ് ബാജ്പേയിയും മുഖ്യവേഷത്തിലെത്തുന്ന ദ ഫാമിലി മാന്‍ എന്ന വെബ് സീരിസിനെതിരെ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യയില്‍ വിമര്‍ശനം. സീരിസിന്റെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് മാസികയിലെ ഒരു ലേഖനത്തില്‍ പറയുന്നു.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് സിരീസ് സൂചിപ്പിക്കുന്നു. കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാകുന്നത് സീരീസിലുണ്ട്. അതേസമയം 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികള്‍ ആകാത്തത് എതുകൊണ്ടാനെന്നു ചോദിക്കുന്ന ലേഖനം തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന ഇത്തരം വെബ്സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ആരോപിക്കുന്നു
Post Your Comments