വിവാദങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ബോളിവുഡ് താര സുന്ദരിയാണ് രാഖി സാവന്ത്. പ്രവാസി വ്യവസായി റിതേഷിനെ വിവാഹം ചെയ്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രംപിന്റെ കമ്പനിയിലാണ് റിതേഷ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പറഞ്ഞിരുന്ന രാഖി ഇപ്പോഴിതാ ആരാധകര്‍ക്ക് ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയാണ്.
ഒന്‍പത് യുവാക്കളുടെ ചിത്രങ്ങള്‍ നല്കി അതില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ കണ്ടെത്താനാണ് രാഖി ആരാധകര്‍ക്ക് ടാസ്ക് നല്‍കിയിരിക്കുകയാണ് താരം. എന്നാല്‍ ഇതെല്ലാം പബ്ലിസിറ്റിക്കായുള്ള രാഖിയുടെ അടവാണെന്നും ഇവരെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് താരത്തിനെതിരെ വിമര്‍ശനം.
Post Your Comments