മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധിക്കപ്പെട്ട നടന്‍ പൃഥ്വിരാജ് സംവിധായകനായി വിജയം കുറിച്ചു കഴിഞ്ഞു. മോഹന്‍ലാലിനെ നായകനായി ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറയില്‍ ചര്‍ച്ചയിലാണ്. ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിയ്ക്ക് മുന്നില്‍ പശ്ചാത്തപിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിരഞ്ജീവിയുടെ ‘സെയ്റ നരസിംഹറെഡ്ഡി’യുടെ പ്രൊമോഷന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി രാജു എത്തിയിരുന്നു. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സൈറയിലേക്ക് അഭിനയിക്കാന്‍ ചിരഞ്ജീവി തന്നെ ക്ഷണിച്ചതാണെന്നും എന്നാല്‍ മറ്റു സിനിമകള്‍ കാരണം അതിന് കഴിയാതെ പോയതാണെന്നും പൃഥ്വി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ താന്‍ നെഞ്ചത്തടിച്ചു പോവുകയാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഈ സിനിമയുടെ ടീസര്‍ കാണുമ്ബോള്‍ ഭയങ്കര വിഷമം തോന്നുന്നുണ്ട്. കാരണം, ചിരഞ്ജീവി സര്‍ ഈ സിനിമയില്‍ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. എന്റെ സമയപ്രശ്നം കൊണ്ടും ഞാന്‍ വേറൊരു സ്ഥലത്ത് ഷൂട്ടിംഗിലായിരുന്നതുകൊണ്ടും എനിക്ക് ഈ സിനിമയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ ഇന്ന് ഇത് കാണുമ്ബോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചു പോകുവാണ്. കാരണം, ഒരു ഷോട്ടെങ്കില്‍ ഒരു ഷോട്ട് ഇതുപോലൊരു പ്രൊഡക്ടില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുവാണ്’- പൃഥ്വി പറഞ്ഞു.
താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ റൈറ്റ്സ് ചിരഞ്ജീവിയാണ് വാങ്ങിയതെന്ന കാര്യവും ചടങ്ങില്‍ പൃഥ്വി വെളിപ്പെടുത്തി. തെലുങ്കിലെ ലൂസിഫറായി തനിക്കു കാണാന്‍ ആഗ്രഹം ചിരഞ്ജീവിയെയാണെന്ന് താരം കൂട്ടിച്ചേര്‍ത്തു
Post Your Comments