ആദ്യം പ്രണയിച്ചത് അധ്യാപകനെ ആയിരുന്നുവെന്നു ബോളിവുഡ് താര സുന്ദരി കങ്കണ. വളരെ ഒബ്സസീവ് ആയ, പ്രണയിക്കുമ്പോള്‍ അയാളെ കുറിച്ച് മാത്രം ചിന്തിക്കുന്ന പ്രണയിനി ആണ് താനെന്ന് സ്വകാര്യ മാധ്യമം സംഘടിപ്പിച്ച ചർച്ചയ്ക്കിടെയാണ് താരം പങ്കുവച്ചു
”ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസെടുത്ത അധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയത്. ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകരാവാനാണ് സാധ്യതയെന്നും താരം കൂട്ടിച്ചേർത്തു. 18 -ാം വയസിൽ ചണ്ഡീഗഡിൽ കഴിയുമ്പോൾ കൂട്ടുകാരിക്കൊപ്പം അവളുടെ കാമുകനെ കാണാൻ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്നു അവളുടെ കാമുകൻ. അയാളുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ സ്പീഡിൽ അവസാനിച്ചു’ കങ്കണ വെളിപ്പെടുത്തി.
ചുംബിക്കാൻ പോലും ആദ്യം അറിയില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ”എല്ലാവരും പറയില്ലേ അദ്യ ചുംബനം മാന്ത്രികമായിരുന്നു എന്നൊക്കെ, എന്നെ സംബന്ധിച്ച് ആകെ അലമ്പായിരുന്നു”- കങ്കണ പറഞ്ഞു.
Post Your Comments