മെഗാ താരം മമ്മൂട്ടിയുടെ വഴിയേ താര പരിവേഷവുമായി അദ്ദേഹത്തിന്റെ മകന് ദുല്‍ഖര്‍ സല്‍മാനും ഇന്ത്യന്‍ സിനിമയുടെ നിറ സാന്നിധ്യമാകുമ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് സിനിമകളെക്കുറിച്ച് തുറന്നു പറയുകയാണ് ദുല്‍ഖര്‍.
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട റൊമാന്റിക് മൂവി, ഓഫ് ബീറ്റ് മൂവി, കോമഡി മൂവി, ഫാമിലി മൂവി തുടങ്ങിയവയെക്കുറിച്ചാണ് ദുല്‍ഖര്‍ സല്മാന് മനസ്സ് തുറന്നത്. റൊമാന്റിക് ചിത്രമെന്ന നിലയില്‍ വാപ്പച്ചിയുടെ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമ ‘അഴകിയ രാവണന്’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി, ഓഫ്ബീറ്റ് മൂവിയില്‍ ‘പൊന്തന്മാട’ തെരഞ്ഞെടുക്കുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. കോമഡി സിനിമ എന്ന നിലയില്‍ വാപ്പച്ചി അഭിനയിച്ച ‘രാജമാണിക്യമാണ്’ തന്റെ പ്രിയപ്പെട്ട ചിത്രമെന്നും താരപുത്രന് തുറന്നു പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി മൂവി ലോഹിതദാസ് സാര്‍ എഴുതിയ ‘വാത്സല്യ’മാണെന്നും ദുല്‍ഖര്‍ പറയുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ മറുപടി.
മലയാള സിനിമയ്ക്ക് പുറമേ ഇന്ത്യന്‍ സിനിമ മുഴുവനായി ശ്രദ്ധ തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യായിരുന്നു. റോഷന് ആണ്ട്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദുല്‍ഖറിന്റെതായി ഒടുവിലായി പ്രഖ്യാപിച്ച മലയാള ചിത്രം. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം പോലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരിക്കും.
Post Your Comments