CinemaGeneralLatest NewsMollywoodNEWS

അന്ന് മഞ്ജു വാര്യരെയാണ് ഞാന്‍ ഇന്‍റര്‍വ്യു ചെയ്തത്, സിനിമയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല : രമേശ്‌ പിഷാരടി

'പഞ്ചവര്‍ണ്ണ തത്ത' ഇറങ്ങിയ സമയത്ത് അതിനു എതിര് നിന്ന സിനിമയുടെ പ്രമോഷന്‍ ഇന്‍റര്‍വ്യു ചെയ്ത ആളാണ് ഞാന്‍

മിമിക്രി രംഗത്ത് നിന്നും ടെലിവിഷന്‍ അവതരണ രംഗത്ത് നിന്നും മലയാള സിനിമയില്‍ വന്നു നായകനായി അഭിനയിക്കുകയും തുടര്‍ന്ന് ചെറുതല്ലാത്ത നല്ല വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്ത രമേശ്‌ പിഷാരടി ഇന്ന് സംവിധയാകനെന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. ‘പഞ്ചവര്‍ണ്ണ തത്ത’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രമേശ്‌ പിഷാരടി രണ്ടാമത് സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം പ്രേക്ഷകരില്‍ വലിയ ചലനം സൃഷ്ടിക്കുകയാണ്. സംവിധായകനായി മാറിയത് കൊണ്ട് പഴയ ഒരു പരിപാടിയും ഉപേക്ഷിച്ചിട്ടില്ലെന്ന് രമേശ്‌ പിഷാരടി ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

രമേശ്‌ പിഷാരടിയുടെ വാക്കുകള്‍

‘ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്നു കരുതി സ്റ്റേജ് പ്രോഗ്രാം ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. ഇതെല്ലം കലയുടെ വിവിധ വിവിധ കാര്യങ്ങളാണ്. എല്ലാം അതിന്റെ സന്തോഷത്തില്‍ ചെയ്യുന്നു. എന്റെ ആദ്യ സിനിമയായ ‘പഞ്ചവര്‍ണ്ണ തത്ത’ ഇറങ്ങിയ സമയത്ത് അതിനു എതിര് നിന്ന സിനിമയുടെ പ്രമോഷന്‍ ഇന്‍റര്‍വ്യു ചെയ്ത ആളാണ് ഞാന്‍. മോഹന്‍ലാല്‍’ എന്ന സിനിമയ്ക്ക് വേണ്ടി അന്ന് ‘ബഡായി ബംഗ്ലാവി’ന്റെ പ്രോഗ്രാമില്‍ മഞ്ജു വാര്യരെ ഇന്‍റര്‍വ്യു ചെയ്തത് ഞാനാണ്. മലയാള  സിനിമയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടാകില്ല. ഞാന്‍ ചെയ്യുന്ന പരിപാടിയില്‍ എന്റെ സിനിമയെക്കുറിച്ച് പറയാതെയാണ് ഞാനത് അവതരിപ്പിച്ചത്. ചിലര്‍ക്ക് പുതിയ ഒരു സ്ഥാനക്കയറ്റം ലഭിച്ചാല്‍ പഴയ പണി ചെയ്യാന്‍ മടിയുണ്ടാകും പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. നമ്മള്‍ വന്ന വഴി ഇതൊക്കെതന്നെയാണ് അത് കൊണ്ടാണ് സ്റ്റേജ് ഷോ ഉള്‍പ്പെടെ എല്ലാം ചെയ്യുന്നത്’.

shortlink

Related Articles

Post Your Comments


Back to top button