സിനിമയിലെ സഹസംവിധായകനായി തുടക്കം കുറിച്ചപ്പോള്‍ തനിക്ക് സിനിമയെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നും മുന്‍പ് അച്ഛനൊപ്പം സിനിമാ ലൊക്കേഷനുകളില്‍ അങ്ങനെ പോകാത്തത് കൊണ്ട് അവിടുത്തെ കാഴ്ചകള്‍ തനിക്ക് അന്യമായിരുന്നുവെന്നും ധ്യാന്‍ ശ്രീനിവാസന്‍ തുറന്നു പറയുന്നു.
‘ഞാന്‍ സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ലൊക്കെഷനുകളെ കുറിച്ച് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു, ഞാന്‍ അച്ഛനൊപ്പം അങ്ങനെ ഷൂട്ടിംഗ് കാണാന്‍ ഒന്നും മുന്‍പ് പോയിട്ടില്ല. ഷൂട്ടിംഗ് അന്നും ഇന്നും പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഇതെന്താണ് പരിപാടിയെന്നോ! ഇതെന്താണ് സംഭവമെന്ന് നമുക്ക് മനസിലാവുകേയില്ല!, ഭയങ്കര ബോര്‍ അടിക്കുന്ന സംഭവമായിട്ടൊക്കെ തോന്നും. അത് കൊണ്ട് തന്നെ ഞാന്‍ അധികം സിനിമാ ലൊക്കേഷനുകളില്‍ പോയിട്ടില്ല. മാമന്റെ സിനിമാ ലൊക്കേഷനിലാണ് ഞാന്‍ ആദ്യമായി പൂര്‍ണ്ണമായും ചെലവഴിച്ചിട്ടുള്ളത്, സംശയം ചോദിക്കാനൊക്കെ പേടിയായിരുന്നുവെങ്കിലും എല്ലാം നോക്കി മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ എന്റെ കൂടെ അവിടെ യൂണിറ്റില്‍ വര്‍ക്ക് ചെയ്ത ഒരു പയ്യനുണ്ടായിരുന്നു. എനിക്ക് ആ സമയത്ത് ഏറ്റവും കൂടുതല്‍ അറിവ് കിട്ടിയത് ആ പയ്യന്‍ പറഞ്ഞു തന്ന കാര്യങ്ങളിലൂടെയായിരുന്നു. അങ്ങനെ ചെറിയ ചെറിയ ആളുകളിലൂടെ കിട്ടുന്ന പാഠങ്ങള്‍ വളരെ വലുതാണ്. ഞാന്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി സിനിമാ പഠിച്ചിട്ടില്ല. ഒറ്റ സിനിമയില്‍ അസിസ്റ്റന്റ്റ് ആയി വര്‍ക്ക് ചെയ്ത പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ’. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നു.
Post Your Comments