സിനിമയിലും നൃത്തത്തിലും മാത്രമല്ല കായിക ഇനമായ ബാഡ്മിന്റണിലും തെന്നിന്ത്യന്‍ നായിക ഇനിയ നിറഞ്ഞു നില്ക്കുന്ന താരമാണ്. സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ ചെന്നൈയെ പ്രതിനിധീകരിക്കുന്ന താരമാണ് ഇനിയ. മലയാളത്തില്‍ നിന്ന് ജയറാമാണ് സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനെ നയിക്കുന്നത്. തനിക്ക് ജയറാമിന്റെ ടീമുമായി ലീഗില്‍ പോരാടാന്‍ കഴിഞ്ഞില്ലെന്നു തുറന്നു പറയുകയാണ് ഇനിയ. ലീഗിന് വേണ്ടി ബാഡ്മിന്റണ്‍ പ്രാക്ടീസ് ചെയ്യുന്ന അവസരത്തില്‍ ലെഗ് ഹാന്‍ഡില്‍ ചെറിയ പരിക്ക് പറ്റിയെന്നും അതിനാല്‍ വീല്‍ ചെയറില്‍ ഇരുന്നാണ് താന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും ഇനിയ പറയുന്നു.
ഇനിയയുടെ വാക്കുകള്‍
‘ഇപ്പോള്‍ അടുത്തിടെ നടന്ന സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ മലയാളം ടീമിനെ സപ്പോര്‍ട്ട് ചെയ്തത് ജയറാം ചേട്ടനായിരുന്നു. പക്ഷെ എനിക്കതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഒരു ലിഗ്മെന്റ്റ് ഇഞ്ചുറി സംഭവിച്ചതിനാല്‍ അതിനു കഴിഞ്ഞില്ല. എട്ടു മാസങ്ങങ്ങള്‍ക്ക് മുന്‍പ് ബാഡ്മിന്റണ്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് കാലിനു ഒരു ഇഞ്ചുറി വന്നു. പിന്നീട് ഡാന്‍സ് ചെയ്യുന്ന സമയത്തും രണ്ടാമത്തെ കാലിനും പരിക്കുണ്ടായി. പിന്നീട് തമിഴ് മൂവിയൊക്കെ ചെയ്തു തിരിച്ചു പോരുമ്പോള്‍ ഞാന്‍ ആകെ തളര്‍ന്നിരുന്നു. എന്റെ ബോഡിക്ക് താങ്ങാന്‍ കഴിയാത്ത രീതിയില്‍ കാല്‍മുട്ടിനും പരിക്ക് സംഭവിച്ചതായി സ്കാനിംഗ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ചിത്രീകരണം കഴിഞ്ഞു തിരിച്ചു എയര്‍പോര്‍ട്ടില്‍ വന്നത് വീല്‍ ചെയറിലായിരുന്നു’. കൗമുദി ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇനിയ പറയുന്നു.
Post Your Comments