പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ എന്തു ചെയ്യുന്നവര്‍ ഉള്ള ലോകത്ത് മൂന്നു ഫോണുകള്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച യുവനടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നോളിവുഡ് നടി ടോന്റോ ഡികെഹി പറഞ്ഞത് ആപ്പിളിന്റെ പുതിയ ഐഫോണ്‍ 11 ലഭിക്കാന്‍ ധാരാളം പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ട കാര്യമില്ലെന്നാണ്. താരം മറ്റൊരു പോസ്റ്റില്‍ താന്‍ യഥാര്‍ഥത്തില്‍ മൂന്ന് ഫോണുകള്‍ വാങ്ങിയതായി സ്ഥിരീകരിക്കുന്നുണ്ട്. ഒന്ന് തനിക്കും, ഒന്ന് അവളുടെ അച്ഛനും മറ്റൊന്ന് അവള് പരാമര്‍ശിക്കാത്ത വ്യക്തിക്കും.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഐഫോണ്‍ 11 വാങ്ങിയ വിവരം താരം അറിയിച്ചത്. സ്വന്തം പണം ഉപയോഗിച്ചാണ് ഐഫോണ്‍ വാങ്ങിയതെന്നും ഈ ഫോണില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും അവര്‍ കുറിക്കുന്നു.
”ഐഫോണ്‍ 11 -ല്‍ പ്രത്യേകതകളൊന്നുമില്ല. തിരക്കുകൂട്ടരുത്. ഈ ഫോണ്‍ ലഭിക്കാന്‍ 100 പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ടതില്ല. ഞാന്‍ എന്റെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങി. പ്രത്യേകിച്ചൊന്നുമില്ല. പെണ്‍കുട്ടികള്‍ സ്വയം വഞ്ചിതരാകരുത്. ഇത് ഒരു ഫോണ്‍ മാത്രമാണെന്നും ” താരം പറയുന്നു
Post Your Comments