BollywoodGeneralLatest News

കൂടുതൽ ചേർന്ന് നിൽക്കൂ എന്നു പറഞ്ഞാൽ നല്ല ചവിട്ട് കൊടുക്കണം; മകള്‍ക്ക് ഉപദേശവുമായി സൂപ്പര്‍താരം

രാജ്, രാഹുൽ കഥാപാത്രങ്ങൾ താൻ ചെയ്തത് കേവലം വിനോദത്തിന് വേണ്ടി മാത്രമാണ്.

അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലേയ്ക്ക് പല താരമക്കളും ചുവടു വച്ചുകഴിഞ്ഞു. അഭിനയ രംഗത്തേയ്ക്ക് അരഗെട്ടം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ബോളിവുഡിന്റെ കിംഗ്‌ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മകള്‍ക്ക് താരം നല്‍കിയ ഉപദേശമാണ്.

നിരവധി പ്രണയ ചിത്രങ്ങള്‍ നായകനായി ആരാധികമാരുടെ ഹൃദയം കവര്‍ന്ന നടനാണ്‌ ഷാരുഖ്. തന്റെ മിക്ക പ്രണയ നായകൻമാർക്കും രാജ് എന്നോ രാഹുൽ എന്നോ ആയിരുന്നു പേര്. 90 കളിലെ പെൺകുട്ടികൾക്ക് ഇവരൊക്കെ സ്വപ്ന കാമുകൻമാരുമായിരുന്നു. എന്നാൽ കാമുകിയുടെ പ്രണയം സമ്പാദിക്കാനായി എന്തും ചെയ്യുന്ന രാഹുൽ രാജുമാർ അത്ര ശരിയല്ല എന്നാണത്രേ ഷാരൂഖിന്റെ അഭിപ്രായം

യഥാർഥ ജീവിതത്തിൽ ഇവരെപ്പോലെയുള്ള കാമുകന്മാരെ അടുപ്പിക്കരുതെന്നാണ് മകൾ സുഹാനയ്ക്ക് നൽകിയ ഉപദേശം. . രാജ്, രാഹുൽ കഥാപാത്രങ്ങൾ താൻ ചെയ്തത് കേവലം വിനോദത്തിന് വേണ്ടി മാത്രമാണ്. അതിൽ നിഷ്കളങ്കതയുടെ അംശം കൂട്ടിചേർത്തപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമായി. എന്നാൽ യഥാർഥ ജീവിതത്തിൽ ഇവരുടെ സ്വഭാവം പകർത്തുന്നത് ശരിയല്ല. രാഹുലിന്റെ പോലെ എപ്പോഴും പുറകെ നടക്കുന്ന വ്യക്തിയെ സൂക്ഷിക്കണം. ഏതെങ്കിലും പാർട്ടിക്ക് നിന്നെക്കാണുമ്പോൾ കൂടുതൽ ചേർന്ന് നിൽക്കൂ എന്ന് ഏതെങ്കിലും രാജ് പറഞ്ഞാൽ അവന് നല്ല ചവിട്ട് കൊടുക്കാനും മടിക്കേണ്ട എന്നും ഷാരൂഖ് പറഞ്ഞു. രാജിനെയും രാഹുലിനെയും പോലെ ഞാൻ എന്റെ ഭാര്യയുടെ അടുത്ത് കൈകൾ വിടർത്തി പാട്ടുപാടി ചെന്നാൽ അവർ വരെ എനിക്ക് വട്ടാണെന്ന് പറഞ്ഞ് പുറത്താക്കും. ഇത്തരം കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം കാണുകയാണ് നല്ലതെന്നും താരം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button