സല്‍മാൻഖാന്റെ മുന്‍ ബോഡിഗാര്‍ഡായ അനസ് ഖുറേഷിയെ ഉത്തര്‍പ്രദേശ് പോലീസ് പിടികൂടി. മൊറാദ്ബാദില്‍ വച്ച് ഉത്തര്‍പ്രദേശ് പോലീസാണ് ഇയാളെ പിടികൂടിയത്. അമിതമായി സ്റ്റിറോയ്ഡ് ഉപയോഗിച്ച് നിലതെറ്റി ബഹളം വച്ച അനസിനെ നാട്ടുകാരുടെ സഹായത്തോടെ കയറും മീന്‍പിടിക്കുന്ന വലയും ഉപയോഗിച്ചാണ് പിടികൂടിയത്.
A bodygaurd, reportedly on high dose of steroids, went berserk on a busy street in UP’s Moradabad district & attacked several vehicles. Doctors claims that he has lost his mental balance. The high octane drama came to an end after cops finally overpowered him using net and ropes. pic.twitter.com/LmFAvpo0f2
— Piyush Rai (@Benarasiyaa) September 26, 2019
മുംബൈയില്‍ ബൗണ്‍സറായി ജോലി ചെയ്‌തിരുന്നഇയാൾ പത്ത് ദിവസം മുന്‍പാണ് ജന്മനാട്ടില്‍ എത്തിയത്. രണ്ട് ദിവസം മുന്‍പ് ഇവിടെ നടന്ന മിസ്റ്റര്‍ മൊറാദാബാദ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്‌തിരുന്നു. ഇതിന്റെ തോല്‍വിയില്‍ അനസ് അസ്വസ്ഥനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാലത്ത് ഉണര്‍ന്നതോടെയാണ് തലേദിവസം ഉപയോഗിച്ച മരുന്നിന്റെ പാര്‍ശ്വഫലം കണ്ടുതുടങ്ങിയത്. ഉടനെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഓടുകയും വഴിയാത്രക്കാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും നിർത്തിയിട്ട വാഹനങ്ങൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു തകർക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments