രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസ് നായകനാകുന്നു. ജാൻ എന്നാണ് ചിത്രത്തിന്റെ പേര്. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ഒരു വർഷം മുൻപ് ഹൈദരാബാദിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ നവംബറിൽ തുടങ്ങാനിരുന്ന ചിത്രീകരണം സാഹോയുടെ തിരക്ക് കാരണം മാറ്റി വയ്ക്കുകയായിരുന്നു.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും യൂറോപ്പിൽ ആയിരിക്കുമെന്നും സംവിധായകൻ രാധകൃഷ്ണ പറഞ്ഞു. പൂജ ഹെഡ്ഗേ ആയിരിക്കും ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. ഗോപി കൃഷ്ണ മൂവീസും യു.വി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments