CinemaGeneralLatest NewsNEWS

പുതുവര്‍ഷത്തില്‍ വിവാഹത്തിനുള്ള പ്ലാനിങ്ങുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും

തെന്നിന്ത്യൻ സിനിമ ലോകം അടക്കി ഭരിക്കുന്ന ലേഡി സൂപ്പർ സ്റ്റാറാണ് നയൻ താര. എന്നാൽ
സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സഹ താരങ്ങളുമായി ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പ്രചരിച്ചിരുന്നത്.

ഇതിനിടയിലാണ് താരം 2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലായത്. പിന്നീട് പൊതുചടങ്ങുകളിലും  മറ്റു ഇരുവരും ഒരുമിച്ചെത്തിയതോടെ പ്രണയമാണെന്ന് ആരാധകർ സ്ഥികരിക്കുകയായിരുന്നു. എന്നാൽ  ഇതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും നയന്‍സ് ഒഴിഞ്ഞു മാറുമ്പോഴും വിഘ്‌നേഷ് ശിവന്‍ അത് സമ്മതിക്കുകയായിരുന്നു.

ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ വിവാഹത്തിനുള്ള പ്ലാനിലാണ് ഇരുവരുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നായിരിക്കും വിവാഹമെന്നും എവിടെയായിരിക്കും വിവാഹവേദി എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button