ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മൗനാക്ഷരങ്ങള്‍’. ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ബധിര കലാകാരന്മാരാണ് ചിത്രത്തിലഭിനയിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കിയായ വിദ്യാർഥിനിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി അവളുടെ അമ്മ നടത്തുന്ന ശ്രമങ്ങളെ സമൂഹത്തിൽ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നു. തുടർന്ന് അവർ അനുഭവിക്കുന്ന ദുരനുഭവങ്ങളെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് മൗനാക്ഷരങ്ങളിൽ. രമിത വടകര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബധിരര്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ ചലച്ചിത്രം കൂടിയാണ് ഇതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments