ഇരുപത്തിയഞ്ചു വര്‍ഷത്തിലധികമായി സിനിമാ ലോകത്ത് നില്‍ക്കുന്ന വ്യക്തിയാണ് ജഹാംഗീര്‍ ഉമ്മര്‍. മാര്‍ച്ച് രണ്ടാം വ്യാഴം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം താന്‍ നേരിട്ട ജീവിത പ്രതിസന്ധികളാണ് തന്റെ ചിത്രത്തിലും അവതരിപ്പിക്കുന്നതെന്ന് തുറന്നു പറയുന്നു.
500 ഡയാലിസിസുകള്‍ക്കും രണ്ട് തവണ വൃക്ക മാററിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായ വ്യക്തിയാണ് ജഹാംഗീര്‍. അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ.. ”പത്തിരുപത്തിയഞ്ച് വര്‍ഷം മുന്‍പ് സിനിമാമോഹവുമായി ഈ മേഖലയില്‍ വന്ന ആളാണ് ഞാന്‍. എന്‍.ശങ്കരന്‍ നായര്‍, കെപി ശശി, ടിവി ചന്ദ്രന്‍, ജി എസ് വിജയന്‍ എന്നിവരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-ല്‍ സ്വതന്ത്ര സംവിധായകനായി കലാഭവന്‍ മണിയെയും വാണി വിശ്വനാഥിനെയും വച്ച് അരവിന്ദന്റെ കുടുംബം എന്ന പേരില്‍ ഒരു സിനിമ എടുക്കാനുള്ള കാര്യങ്ങള്‍ നോക്കിയിരുന്നു. തിരക്കഥ ഒക്കെ ആയതാണ്. അതിനിടയിലാണ് എനിക്ക് വൃക്ക രോഗം ബാധിക്കുന്നത്.
രണ്ട് തവണ വൃക്ക മാറ്റിവച്ചിരുന്നു. ആദ്യം മാറ്റി വച്ച് മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന് ചെറിയ പ്രശ്‌നം വന്നു.. പിന്നീട് വീണ്ടും ഡയാലിസിസുകളുടെ ദിനങ്ങളായിരുന്നു. തുടര്‍ന്ന് വൃക്ക വീണ്ടും മാറ്റിവച്ചു. എനിക്ക് ചെയ്യാനറിയാവുന്ന തൊഴില്‍ സിനിമ മാത്രമേയുള്ളൂ. അപ്പോള്‍ ദൈവം എനിക്ക് രണ്ടാമത് ഇങ്ങനൊരു ജന്മം തന്നപ്പോള്‍ സിനിമ ചെയ്യാം എന്ന് തന്നെ തീരുമാനിച്ചു..”
സുഹൃത്തുക്കളും ബന്ധുക്കളും ആയിട്ടുള്ള ഒരു പത്തു മുപ്പത്തിയഞ്ച് ആള്‍ക്കാരില്‍ നിന്ന് ഫണ്ട് ശേഖരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായാണ് ആചരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുടെ ടൈറ്റില്‍ മാര്‍ച്ച് രണ്ടാം വ്യാഴം എന്ന് നല്‍കിയതെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments