
സംഗീത സംവിധായകനായി കോളിവുഡിലെത്തി പിന്നീട് നായകനായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ജി വി പ്രകാശ്. താരം നായകനാകുന്ന പുതിയ ചിത്രമാണ് ‘100 ശതമാനം കാതല്‍’. ചിത്രം ഒക്ടോബർ 4 നാണ് റിലീസ് ചെയ്യുന്നത്. 2011ല്‍ തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിയ 100 ശതമാനം ലൗവ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ‘100 ശതമാനം കാതല്‍’.
ഒരു റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രം ചന്ദ്രമൌലിയാണ് സംവിധാനം ചെയ്യുന്നത്. ശാലിനി പാണ്ഡെയാണ് നായിക. രേഖ, ശിവാനി പാട്ടേൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാർ തന്നെയാണ്.
Post Your Comments